പ്രമുഖ ഇ-മെയില്‍ സേവനദാതാക്കള്‍ മെയിലിനൊപ്പം പോപ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഇത് ലഭ്യമായ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഔട്ട് ലുക്കോ, ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സൊ ഉപയോഗിച്ച് ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. മാത്രമല്ല ഇവയില്‍ അഡ്രസ് ബുക്ക്, കലണ്ടര്‍ എന്നിവയുമുണ്ട്. മെയില്‍ അയക്കാന്‍ അക്കൗണ്ടില്‍ നേരിട്ട് സൈന്‍ ഇന്‍ ചെയ്യേണ്ട കാര്യമില്ല. ഇതിനായി യാഹൂ, ജിമെയില്‍ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് നോക്കാം.
ആദ്യം മെയിലില്‍ സൈന്‍ ഇന്‍ ചെയ്‌ത് പോപ് സേവനം എനേബിള്‍ ചെയ്യണം. യാഹൂ മെയില്‍ ഉപയോഗിക്കുന്നവര്‍ Options ല്‍ ക്ലിക്ക് ചെയ്‌ത് Pop Access and Forwarding ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ Web & Pop Access റേഡിയോ ബട്ടണ്‍ സെലക്‌ട് ചെയ്യുക. ജിമെയില്‍ ഉപയോക്താക്കള്‍ Settings ല്‍ ക്ലിക്ക് ചെയ്‌ത് Forwarding and POP/IMAP ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ രണ്ട് ഓപ്ഷന്‍ ലഭ്യമാണ്. Enable Pop for all mail, Enable pop only for mail that arrives from now on. ഇതില്‍ അനുയോജ്യമായത് സെലക്ട് ചെയ്യുക. Save Changes ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്യണം. ഇനി ഇ-മെയില്‍ ക്ലയന്റില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യണം.
ഔട്ട് ലുക്ക് എക്സ്പ്രസ്സില്‍ അക്കൗണ്ട് നിര്‍മ്മിക്കാം.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമാണ് ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സ്. വിന്‍ഡോസ് XP യിലെ ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സിനെ അധികരിച്ചാണ് ഇവിടെ കാര്യങ്ങള്‍ പറയുക. Start -> Programs -> Outlook Express ല്‍ ക്ലിക്ക് ചെയ്‌ത് ഇത് ഓപ്പണ്‍ ചെയ്യുക. Tools മെനുവില്‍ നിന്ന് Account ക്ലിക്ക് ചെയ്യുക. Internet Accounts വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് മെയില്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ വരുന്ന ഇന്റര്‍നെറ്റ് വിസാര്‍ഡില്‍ ഡിസ്പ്ലേ നെയിം നല്‍കി നെക്‌സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ഇ-മെയില്‍ അഡ്രസ്സ് നല്‍കി നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ഇനി ഇന്‍കമിങ്ങ് മെയില്‍ സെര്‍വര്‍ POP3 സെലക്ട് ചെയ്യുക. ജിമെയില്‍ ഉപയോക്‌താക്കള്‍ ഇന്‍കമിംഗ് സെര്‍വറിന്റെ പേര് pop.gmail.com എന്നും ഔട്ട് ഗോയിംഗ് മെയില്‍ സെര്‍വറിന്റെ പേര് smtp.gmail.com എന്നും നല്‍കുക. യാഹൂ ഉപയോക്‌താക്കള്‍* ഇന്‍കമിംഗ് സെര്‍വറിന്റെ പേര് pop.mail.yahoo.co.in എന്നും ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റെ പേര് smtp.mail.yahoo.co.in എന്നും നല്‍കുക. ഇനി സെലക്‌ട് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് ഇ-മെയില്‍ യൂസര്‍ നെയിമും പാസ്സ് വേഡും നല്‍കുക. നെക്‌സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് ഫിനിഷ് ക്ലിക്ക് ചെയ്യുക.
വീണ്ടും ഇന്റര്‍നെറ്റ് അക്കൗണ്ട് വിന്‍ഡോയിലേക്ക് വരിക. അതില്‍ മെയിന്‍ ടാബ് ക്ലിക്ക് ചെയ്‌ത് പ്രോപ്പര്‍ട്ടീസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന പ്രോപ്പര്‍ട്ടി വിന്‍ഡോയില്‍ സെര്‍വര്‍ ടാബില്‍ My server requires authentication ടിക് ചെയ്യുക. പിന്നീട് Advanced ടാബിലേക്ക് വരിക. അതില്‍ ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റേയും, ഇന്‍കമിങ് മെയില്‍ സെര്‍വറിന്റേയും താഴെയുള്ള This server requires a secure connection എന്ന ചെക്ക് ബോക്‌സ് ടിക് ചെയ്യുക. ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റെ പോര്‍ട്ട് നമ്പര്‍ 465 ഉം ഇന്‍കമിങ് മെയില്‍ സെര്‍വറിന്റെ പോര്‍ട്ട് നമ്പര്‍ 995 എന്നും നല്‍കുക. ഇനി OK ക്ലിക്ക് ചെയ്‌തതിന് ശേഷം ഇന്റര്‍നെറ്റ് അക്കൗണ്ട് വിന്‍ഡോ ക്ലോസ് ചെയ്യുക. ഇനി ഔട്ട് ലുക്ക് എക്സ്പ്രസ്സ് വഴി മെയില്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ഇതു പോലെ എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും നിര്‍മ്മിക്കാം. എന്നാല്‍ എല്ലാത്തിനും കൂടി ഒറ്റ ലോക്കല്‍ ഫോള്‍ഡറുകളേ കാണൂ. View -> Sort by -> Account ക്ലിക്ക് ചെയ്‌താല്‍ മെസ്സേജുകള്‍ അക്കൗണ്ടിന്റെ ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്‌ത് കാണാം.
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.