ഒരു ഡ്രൈവിലേക്ക് സി.ഡി യോ മറ്റ് റിമൂവബിള്‍ ഡിവൈസുകളും ഇന്‍സേര്‍ട്ട് ചെയ്‌താല്‍ ഓട്ടോപ്ലേ അത് റീഡ് ചെയ്യാനാരംഭിക്കും. അതിന്റെ ഫലമായി സെറ്റപ്പ് പ്രോഗ്രാമുകളോ, ഓഡിയോ സി.ഡിയോ, വീഡിയോ സി.ഡിയോ തനിയെ പ്രവര്‍ത്തിച്ച് തുടങ്ങും. ഡീഫോള്‍ട്ടായി റിമൂവബിള്‍ ഡ്രൈവുകളില്‍ ഇത് ഡിസേബിള്‍ഡാണ്. എന്നാല്‍ സി.ഡി ഡ്രൈവില്‍ എനേബിള്‍ഡാണ്. ഇത് കോണ്‍ഫിഗര്‍ ചെയ്യാന്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിക്കണം. റണ്‍ കമാന്റില്‍ GPEDIT.MSC എന്ന് നല്‍കുക. ഗ്രൂപ്പ് പോളിസി എഡിറ്ററില്‍ Computer Configuration/ Administrative Templates/ System എന്നിടത്ത് വരിക. വലത് വശത്ത് Turn off Autoplay കണ്ടു പിടിച്ച് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. Enabled സെലക്‌ട് ചെയ്‌ത് എനേബിള്‍ ആക്കാം. ഡിസേബിള്‍ ചെയ്യാന്‍ Disabled അല്ലെങ്കില്‍ Not Configured സെലക്‌ട് ചെയ്യുക. OK ക്ലിക്ക് ചെയ്യുക. എനേബിള്‍ ആണ് സെലക്‌ട് ചെയ്യുന്നതെങ്കില്‍ എല്ലാ ഡ്രൈവുകളും അല്ലെങ്കില്‍ സി.ഡി ഡ്രൈവ് മാത്രമായും ചെയ്യാം. ഗ്രൂപ്പ് പോളിസി എഡിറ്ററില്‍ Computer Configuration ലും User Configuration ലും ഇത് സെറ്റ് ചെയ്യാം. എന്തെങ്കിലും കോണ്‍ഫ്ലിക്‌ട് ഉണ്ടായാല്‍ കമ്പ്യൂട്ടര്‍ കോണ്‍ഫിഗറേഷനിലെ സെറ്റിംഗിനായിരിക്കും മുന്‍ഗണന. ഡ്രൈവുകളിലെ ഡേറ്റയ്‌ക്കനുസരിച്ച് എന്താണ് ചെയ്യേണ്ടതെന്നും സെറ്റ് ചെയ്യാം. അതിന് ഡ്രൈവ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties ക്ലിക്ക് ചെയ്യുക. Autoplay ടാബില്‍ കാണുന്ന കോംബോ ബോക്‌സില്‍ നിന്നും ഡേറ്റാ ടൈപ്പ് തെരെഞ്ഞെടുക്കുക. Action ഭാഗത്തു നിന്നും എന്താണ് ചെയ്യേണ്ടതെന്നും തെരെഞ്ഞെടുക്കണം. Select an action to perform സെലക്‌ട് ചെയ്‌താല്‍ താഴെ കാണുന്ന ലിസ്‌റ്റില്‍ നിന്നും ഒരെണ്ണം സെലക്‌ട് ചെയ്യുക. ഫയല്‍ ടൈപ്പുകള്‍ക്കനുസരിച്ച് ഇവിടെ ലഭ്യമായ ഓപ്‌ഷനുകള്‍ വ്യത്യാസപ്പെട്ടിരിക്കും. Prompt me each time to choose an action ആണ് സെലക്‌ട് ചെയ്യുന്നതെങ്കില്‍ ഓരോ തവണ ഡ്രൈവ് / സി.ഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ഡയലോഗ് ബോക്‌സ് ലഭിക്കും. ഈ ഡയലോഗ് ബോക്‌സിലും ഡ്രൈവിലെ കണ്ടന്റുകള്‍ക്കനുസരിച്ചുള്ള ഓപ്‌ഷനുകളായിരിക്കും ഉണ്ടായിരിക്കുക.
Thursday, April 15, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.