ഡെസ്‌ക്‌ടോപ്പ് തീമുകളോ ബാക്ക്‌ഗ്രൗണ്ടോ മാറ്റുമ്പോള്‍ ഐക്കണുകളുടെ ടെക്‌സ്റ്റ് സുതാര്യമല്ലാതെ ബാക്ക്‌ഗ്രൗണ്ട് നിറങ്ങളോടെ കാണാറുണ്ട്. ഡിസ്‌പ്ലേ പ്രോപ്പര്‍ട്ടിയില്‍ നിന്നാണ് ബാക്ക്‌ഗ്രൗണ്ട് മാറ്റുന്നതെങ്കിലും അവിടെ പരതിയാല്‍ ഇത് പഴയതു പോലെ മാറ്റാന്‍ സാധിക്കില്ല. ചിലപ്പോള്‍ തീമുകള്‍ വീണ്ടും മാറ്റിയാല്‍ ഇത് ശരിയാകാറുണ്ട്. അങ്ങനെ ശരിയായില്ലെങ്കില്‍ കണ്‍ട്രോള്‍ പാനലില്‍ നിന്ന് System ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌ത് System Properties തുറക്കുക. My Computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് Properties സെലക്‌ട് ചെയ്‌താലും മതി. അതില്‍ Advanced ടാബിലെ Performance സെക്‌ഷനിലെ Settings ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Performance Option ഡയലോഗ് ബോക്‌സിലെ ലിസ്‌റ്റ് സ്ക്രോള്‍ ചെയ്‌ത് Use drop Shadows for icon labels on the desktop ടിക് ചെയ്യുക. ഇനി പെര്‍ഫോമന്‍സ് ഓപ്‌ഷനിലെ ഡയലോഗ് ബോക്‌സിലേയും, System Properties ഡയലോഗ് ബോക്‌സിലേയും OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഐക്കണുകളുടെ ടെക്‌സ്റ്റ് ബാക്ക്‌ഗ്രൗണ്ട് സുതാര്യമായി മാറിയിരിക്കുന്നത് കാണാം
Wednesday, April 14, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.