ഐക്കണുകള്‍ ഒന്നും തന്നെ കാണുന്നില്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് Arrange Icons By ഓപ്‌ഷനില്‍ പോയിന്റ് ചെയ്‌ത് Show Desktop Icons - ല്‍ ക്ലിക്ക് ചെയ്യുക. ഐക്കണുകള്‍ എല്ലാം കാണാന്‍ സാധിക്കും. ഒന്നു കൂടി ഇത് ചെയ്‌താല്‍ ഇവ കാണാതാകും. ചിലപ്പോള്‍ My Computer, My Documents, My Network places, Internet Explorer എന്നിവയില്‍ ചിലത് കാണാന്‍ സാധിക്കാതെ വരാറുണ്ട്. ഇത് തിരികെ കൊണ്ടു വരാന്‍ ഡെസ്‌ക്‌ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. അതിലെ Desktop ടാബില്‍ Customise Desktop ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ Desktop Icons എന്ന ഭാഗത്ത് എല്ലാ ചെക്ക് ബോക്‌സുകളും ടിക് ചെയ്‌ത് OK ക്ലിക്ക് ചെയ്യുക. പ്രോപ്പര്‍ട്ടി വിന്‍ഡോയിലും OK ക്ലിക്ക് ചെയ്യുക. ഐക്കണുകള്‍ സാധാരണ പോലെയായിരിക്കുന്നത് കാണാം.
Wednesday, April 14, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.