ഫയലുകള്‍ കൃത്യമായി തരംതിരിച്ച് സൂക്‌ഷിക്കാന്‍ ഫോള്‍ഡറുകളുടെ പേരായി ഡേറ്റ് നല്‍കാറുണ്ടല്ലോ. ഒരു ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് ഇത് ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം. Control Panel ല്‍ നിന്ന് Regional and Language Options തുറന്ന് Regional Options ടാബിലെ Customize ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Customize Regional Options ഡയലോഗ് ബോക്‌സില്‍ Date ടാബ് സെലക്‌ട് ചെയ്‌ത് Short Date Format ല്‍ dd-mm-yy എന്ന് നല്‍കുക. ഇഷ്‌ടമുള്ള ഫോര്‍മാറ്റ് നല്‍കാം. ഇവിടെ നല്‍കുന്ന ഫോര്‍മാറ്റിനനുസരിച്ചാണ് ഫോള്‍ഡറിന്റെ പേര് വരുക. Date seperater ഡാഷ് (-) തെരഞ്ഞെടുക്കുക. വിന്‍ഡോസ് എക്‌സ്‌പ്ലോററിലെ Tools മെനുവില്‍ നിന്ന് Folder Options ക്ലിക്ക് ചെയ്യുക. Folder Options ഡയലോഗ് ബോക്‌സില്‍ File Types ടാബ് സെലക്‌ട് ചെയ്‌ത് Registered File Types ലിസ്‌റ്റില്‍ നിന്ന് Folder തെരഞ്ഞെടുത്ത് Advanced ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Edit File Type ഡയലോഗ് ബോക്‌സില്‍ New ബട്ടണ്‍ ക്ലിക്ക് ചെയ്യുക. New Action ഡയലോഗ് ബോക്‌സിലെ Action ടെക്‌സ്റ്റ് ബോക്‌സില്‍ New Date Folder എന്ന് ടൈപ്പ് ചെയ്യുക. Application used to perform action ടെക്‌സ്റ്റ് ബോക്‌സില്‍ cmd.exe/c md "% 1\%% date%%". എന്ന് ടൈപ്പ് ചെയ്‌ത് എല്ലാ ഡയലോഗ് ബോക്‌സിലും OK നല്‍കി ക്ലോസ് ചെയ്യുക. ഇനി ഏത് ഫോള്‍ഡറിലാണോ ഡേറ്റ് ബേസ്‌ഡ് ഫോള്‍ഡര്‍ നിര്‍മ്മിക്കേണ്ടത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് New Date Folder ക്ലിക്ക് ചെയ്‌താല്‍ മതി. CMD.EXE/C MD "%1\New Folder" എന്ന് നല്‍കിയാല്‍ സാധാരണ ഫോള്‍ഡര്‍ നിര്‍മ്മിക്കാം. കോണ്‍ടെക്‌സ്റ്റ് മെനുവില്‍ നിന്ന് New Date Folder ഒഴിവാക്കുമ്പോള്‍ Run കമാന്‍ഡില്‍ regedit എന്ന് നല്‍കുക. രജിസ്റ്ററി എഡിറ്ററില്‍ HKEY-CLASSES-ROOT\Folder\Shell ല്‍ വന്ന് New Date Folder എന്ന കീ ഡിലീറ്റ് ചെയ്യുക.
Wednesday, April 14, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.