ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ വെബ് പേജുകള്‍ ഓഫ് ലൈനായി ലഭ്യമാക്കിയാല്‍ കണക്‌ഷന്‍ ഇല്ലാത്തപ്പോഴും പേജുകള്‍ ബ്രൗസ് ചെയ്യാം. ഇപ്പോള്‍ കാണുന്ന വെബ് പേജ് ഓഫ് ലൈനായി ലഭ്യമാക്കാന്‍ Favourites മെനുവില്‍ നിന്നും Add to Favourites ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. Add Favourites ഡയലോഗ് ബോക്‌സില്‍ Make available offline ബോക്‌സ് ചെക്ക് ചെയ്യുക. പേജ് അപ്‌ഡേറ്റ് ചെയ്യേണ്ടത് ( പിന്നീട് ഇന്റര്‍നെറ്റ് കണക്‌റ്റ് ചെയ്യുമ്പോള്‍ ) ഷെഡ്യൂള്‍ ചെയ്യാനും എത്ര കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് തീരുമാനിക്കാനും Customize ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക. Add Favourite ഡയലോഗ് ബോക്‌സില്‍ തന്നെ വെബ് പേജിന് പേര് നല്‍കാനാകും. പുതിയൊരു ഫോള്‍ഡറിലോ നിലവിലുള്ള മറ്റൊരു ഫോള്‍ഡറിലോ സേവ് ചെയ്യാനുള്ള ഓപ്‌ഷനുകളുണ്ട്.
നിലവിലുള്ള ഒരു ഫേവറിറ്റ് പേജ് ഓഫ്‌ലൈന്‍ ആക്കുവാന്‍ Favourites മെനുവില്‍ നിന്ന് Organize Favourites ക്ലിക്ക് ചെയ്യുക. Organize Favourites ഡയലോഗ് ബോക്‌സില്‍ വേണ്ട പേജ് സെലക്ട് ചെയ്യുക. Properties ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് സാധിക്കും. ഇന്റര്‍നെറ്റില്‍ നിന്ന് ഡിസ്‌കണക്‌റ്റ് ചെയ്യുന്നതിന് മുന്‍പ് Tools മെനുവില്‍ നിന്ന് Synchronize ക്ലിക്ക് ചെയ്യണം. പിന്നീട് ഓഫ് ലൈനായി ഫയലുകള്‍ ബ്രൗസ് ചെയ്യാന്‍ File മെനുവില്‍ നിന്നും Work Offline ക്ലിക്ക് ചെയ്യുക. Favourites ല്‍ നിന്നും ആവശ്യമുള്ള പേജ് ക്ലിക്ക് ചെയ്യുക. ഫേവറേറ്റ്‌സിലേക്ക് ചേര്‍ക്കാതെ പേജ് കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്‌തും ഫയലുകള്‍ ഓഫ്‌ലൈന്‍ ആക്കാം. അതിന് File മെനുവില്‍ നിന്നും Save As ക്ലിക്ക് ചെയ്‌ത് ഫയലിന് പേര് നല്‌കുക. Save as type ല്‍ web page complete അല്ലെങ്കില്‍ WebArchive സെലക്‌ട് ചെയ്യുക. Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.