ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ പ്രത്യേക വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് Tools മെനുവില്‍ നിന്ന് Internet Options എടുക്കുക. അതിലെ Privacy ടാബില്‍ Sites ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്‌സില്‍ കാണുന്ന Address of Website ടെക്‌സ്റ്റ് ബോക്‌സില്‍ ബ്ലോക്ക് ചെയ്യേണ്ട അഡ്രസ്സ് നല്‍കി Block ബട്ടണ്‍ ക്ലിക്ക് ചെയ്യുക. രണ്ട് ഡയലോഗ് ബോക്‌സിലും OK ക്ലിക്ക് ചെയ്യുക. ഇനി ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സാധിക്കില്ല. വീണ്ടും ലഭ്യമാക്കാന്‍ നേരത്തെ കണ്ട ഡയലോഗ് ബോക്‌സില്‍ അഡ്രസ്സ് നല്‍കി Allow ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ മതി. ഇങ്ങനെ ബ്ലോക്ക് ചെയ്യുന്ന സൈറ്റുകള്‍ ആര്‍ക്കും എളുപ്പത്തില്‍ അണ്‍ബ്ലോക്ക് ചെയ്യാം. അത്ര പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത മറ്റൊരു വഴി നോക്കാം.
റണ്‍ കമാന്‍ഡില്‍ Notepad C:\windows\system32\drivers\etc\hosts എന്ന് നല്‍കി എന്റര്‍ അമര്‍ത്തുക. C ഡ്രൈവിലല്ല ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉള്ളതെങ്കില്‍ ശരിയായ ഡ്രൈവ് ലെറ്റര്‍ നല്‍കുക. ശരിയായ ലൊക്കേഷനില്‍ നിന്ന് hosts എന്ന ഫയല്‍ നോട്ട്‌പാഡില്‍ ഓപ്പണ്‍ ചെയ്‌താലും മതി. നോട്ട്‌പാഡ് വിന്‍ഡോയില്‍ ഏറ്റവും ഒടുവിലത്തെ വരിയുടെ അവസാനം കര്‍സര്‍ വച്ച് എന്റര്‍ അമര്‍ത്തുക. അവിടെ 127.0.0.1 എന്ന് ടൈപ്പ് ചെയ്‌ത് സ്‌പേസ് ഇട്ടതിന് ശേഷം ബ്ലോക്ക് ചെയ്യേണ്ട അഡ്രസ്സ് നല്‍കുക. ഉദാഹരണമായി ഓര്‍ക്കുട്ട് സൈറ്റാണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കില്‍ 127.0.0.1 www.orkut.com. ഇനി ഫയല്‍ സേവ് ചെയ്‌ത് ക്ലോസ് ചെയ്യുക. സൈറ്റ് വീണ്ടും ലഭ്യമാക്കാന്‍ ഈ വരി നീക്കം ചെയ്‌താല്‍ മതി. ഇതു പോലെ എത്ര സൈറ്റുകള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാം.



0 comments:
Post a Comment
Note: Only a member of this blog may post a comment.