Monday, November 22, 2010

ഔട്ട്‌ ലുക്ക്‌, ഔട്ട്‌ ലുക്ക്‌ എക്‌സ്‌പ്രസ്സ്‌ വഴി ഇ-മെയില്‍ അയക്കാം

പ്രമുഖ ഇ-മെയില്‍ സേവനദാതാക്കള്‍ മെയിലിനൊപ്പം പോപ്‌ സൗകര്യവും ലഭ്യമാക്കുന്നുണ്ട്‌. ഇത്‌ ലഭ്യമായ ഇ-മെയില്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഔട്ട്‌ ലുക്കോ, ഔട്ട്‌ ലുക്ക്‌ എക്‌സ്‌പ്രസ്സൊ ഉപയോഗിച്ച്‌ ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. മാത്രമല്ല ഇവയില്‍ അഡ്രസ്‌ ബുക്ക്‌, കലണ്ടര്‍ എന്നിവയുമുണ്ട്‌. മെയില്‍ അയക്കാന്‍ അക്കൗണ്ടില്‍ നേരിട്ട്‌ സൈന്‍ ഇന്‍ ചെയ്യേണ്ട കാര്യമില്ല. ഇതിനായി യാഹൂ, ജിമെയില്‍ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന്‌ നോക്കാം.

ആദ്യം മെയിലില്‍ സൈന്‍ ഇന്‍ ചെയ്‌ത്‌ പോപ്‌ സേവനം എനേബിള്‍ ചെയ്യണം. യാഹൂ മെയില്‍ ഉപയോഗിക്കുന്നവര്‍ Options ല്‍ ക്ലിക്ക്‌ ചെയ്‌ത്‌ Pop Access and Forwarding ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. അവിടെ Web & Pop Access റേഡിയോ ബട്ടണ്‍ സെലക്‌ട്‌ ചെയ്യുക. ജിമെയില്‍ ഉപയോക്താക്കള്‍ Settings ല്‍ ക്ലിക്ക്‌ ചെയ്‌ത്‌ Forwarding and POP/IMAP ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. അവിടെ രണ്ട്‌ ഓപ്ഷന്‍ ലഭ്യമാണ്‌. Enable Pop for all mail, Enable pop only for mail that arrives from now on. ഇതില്‍ അനുയോജ്യമായത്‌ സെലക്ട്‌ ചെയ്യുക. Save Changes ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ വരുത്തിയ മാറ്റങ്ങള്‍ സേവ്‌ ചെയ്യണം. ഇനി ഇ-മെയില്‍ ക്ലയന്റില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യണം.


ഔട്ട്‌ ലുക്ക്‌ എക്സ്പ്രസ്സില്‍ അക്കൗണ്ട്‌ നിര്‍മ്മിക്കാം.

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ കൂടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമാണ്‌ ഔട്ട്‌ ലുക്ക്‌ എക്‌സ്‌പ്രസ്സ്‌. വിന്‍ഡോസ്‌ XP യിലെ ഔട്ട്‌ ലുക്ക്‌ എക്‌സ്‌പ്രസ്സിനെ അധികരിച്ചാണ്‌ ഇവിടെ കാര്യങ്ങള്‍ പറയുക. Start -> Programs -> Outlook Express ല്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഇത്‌ ഓപ്പണ്‍ ചെയ്യുക. Tools മെനുവില്‍ നിന്ന്‌ Account ക്ലിക്ക്‌ ചെയ്യുക. Internet Accounts വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Add ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ മെയില്‍ സെലക്ട്‌ ചെയ്യുക. ഇപ്പോള്‍ വരുന്ന ഇന്റര്‍നെറ്റ്‌ വിസാര്‍ഡില്‍ ഡിസ്പ്ലേ നെയിം നല്‍കി നെക്‌സ്റ്റ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. പിന്നീട്‌ ഇ-മെയില്‍ അഡ്രസ്സ്‌ നല്‍കി നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്യുക. ഇനി ഇന്‍കമിങ്ങ്‌ മെയില്‍ സെര്‍വര്‍ POP3 സെലക്ട്‌ ചെയ്യുക. ജിമെയില്‍ ഉപയോക്‌താക്കള്‍ ഇന്‍കമിംഗ്‌ സെര്‍വറിന്റെ പേര്‌ pop.gmail.com എന്നും ഔട്ട്‌ ഗോയിംഗ്‌ മെയില്‍ സെര്‍വറിന്റെ പേര്‌ smtp.gmail.com എന്നും നല്‍കുക. യാഹൂ ഉപയോക്‌താക്കള്‍* ഇന്‍കമിംഗ്‌ സെര്‍വറിന്റെ പേര്‌ pop.mail.yahoo.co.in എന്നും ഔട്ട്‌ ഗോയിങ്‌ മെയില്‍ സെര്‍വറിന്റെ പേര്‌ smtp.mail.yahoo.co.in എന്നും നല്‍കുക. ഇനി സെലക്‌ട്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഇ-മെയില്‍ യൂസര്‍ നെയിമും പാസ്സ്‌ വേഡും നല്‍കുക. നെക്‌സ്റ്റ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഫിനിഷ്‌ ക്ലിക്ക്‌ ചെയ്യുക.

വീണ്ടും ഇന്റര്‍നെറ്റ്‌ അക്കൗണ്ട്‌ വിന്‍ഡോയിലേക്ക്‌ വരിക. അതില്‍ മെയിന്‍ ടാബ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പ്രോപ്പര്‍ട്ടീസ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന പ്രോപ്പര്‍ട്ടി വിന്‍ഡോയില്‍ സെര്‍വര്‍ ടാബില്‍ My server requires authentication ടിക്‌ ചെയ്യുക. പിന്നീട്‌ Advanced ടാബിലേക്ക്‌ വരിക. അതില്‍ ഔട്ട്‌ ഗോയിങ്‌ മെയില്‍ സെര്‍വറിന്റേയും, ഇന്‍കമിങ്‌ മെയില്‍ സെര്‍വറിന്റേയും താഴെയുള്ള This server requires a secure connection എന്ന ചെക്ക്‌ ബോക്‌സ്‌ ടിക്‌ ചെയ്യുക. ഔട്ട്‌ ഗോയിങ്‌ മെയില്‍ സെര്‍വറിന്റെ പോര്‍ട്ട്‌ നമ്പര്‍ 465 ഉം ഇന്‍കമിങ്‌ മെയില്‍ സെര്‍വറിന്റെ പോര്‍ട്ട്‌ നമ്പര്‍ 995 എന്നും നല്‍കുക. ഇനി OK ക്ലിക്ക്‌ ചെയ്‌തതിന്‌ ശേഷം ഇന്റര്‍നെറ്റ്‌ അക്കൗണ്ട്‌ വിന്‍ഡോ ക്ലോസ്‌ ചെയ്യുക. ഇനി ഔട്ട്‌ ലുക്ക്‌ എക്സ്പ്രസ്സ്‌ വഴി മെയില്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ഇതു പോലെ എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും നിര്‍മ്മിക്കാം. എന്നാല്‍ എല്ലാത്തിനും കൂടി ഒറ്റ ലോക്കല്‍ ഫോള്‍ഡറുകളേ കാണൂ. View -> Sort by -> Account ക്ലിക്ക്‌ ചെയ്‌താല്‍ മെസ്സേജുകള്‍ അക്കൗണ്ടിന്റെ ഓര്‍ഡറില്‍ സോര്‍ട്ട്‌ ചെയ്‌ത്‌ കാണാം.

Thursday, April 15, 2010

ഫോള്‍ഡറുകള്‍ക്കും പാസ്സ്‌വേഡ്‌ പ്രൊട്ടക്ഷന്‍

നമ്മുടെ ഫോള്‍ഡറുകള്‍ക്ക്‌ പാസ്സ്‌വേഡ്‌ പ്രൊട്ടക്ഷന്‍ നല്‍കാനാകും. ഫോള്‍ഡറുകള്‍ സിപ്പ്‌ ചെയ്‌തിട്ടിരിക്കണമെന്ന്‌ മാത്രം. സിപ്പ്‌ ചെയ്‌ത ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്‌തോ, മൗസിന്റെ വലത്‌ ബട്ടണ്‍ ക്ലിക്‌ക്‍ ചെയ്‌ത്‌ Explore സെലക്‌ട്‌ ചെയ്‌തോ ഫോള്‍ഡര്‍ വിന്‍ഡോയിലെത്തുക. ഇവിടെ File മെനുവില്‍ Add a Password എന്ന ഓപ്‌ഷനില്‍ ക്ലിക്ക്‌ ചെയ്യുക. പാസ്സ്‌വേഡ്‌ ബോക്സില്‍ പാസ്സ്‌വേഡ്‌ ടൈപ്പ്‌ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഫോള്‍ഡറിന്‌ പാസ്സ്‌വേഡ്‌ പ്രൊട്ടക്ഷന്‍ ലഭിച്ചു കഴിഞ്ഞു. അണ്‍ സിപ്പ്‌ ചെയ്യുന്ന സമയത്ത്‌ പാസ്സ്‌വേഡ്‌ ആവശ്യപ്പെടുന്നതാണ്‌. ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യാനാവുമെങ്കിലും ഇതിലെ ഫയലുകള്‍ മറ്റുള്ളവര്‍ക്ക്‌ ആക്സ്സസ്സ്‌ ചെയ്യാനാവില്ല.

ലോഗോണ്‍ ചെയ്യാന്‍ Ctrl+Alt+Delete നിര്‍ബന്‌ധമാക്കാം

വിന്‍ഡോസിലേക്ക്‌ ലോഗോണ്‍ ചെയ്യുന്നതിന്‌ മുമ്പ്‌ ഉപയോക്‌താവ്‌ Ctrl+Alt+Delete അമര്‍ത്തേണ്ടത്‌ നിര്‍ബന്ധമാക്കാം. ഇത്‌ വിന്‍ഡോസ്‌ ലോഗോണ്‍ പ്രോംപ്‌റ്റ്‌ പ്രത്യക്ഷമാക്കും. ഇത്‌ വഴി ചില ട്രോജനുകളില്‍ നിന്നും രക്ഷ നേടാനും അധിക സെക്യൂരിറ്റിയും ലഭിക്കും. ഇത്‌ ചെയ്യണമെങ്കില്‍ അഡ്‌മിനിസ്ട്രേറ്റര്‍ പവര്‍ ഉള്ള യൂസറില്‍ ലോഗോണ്‍ ചെയ്യണം. റണ്‍ (Start > Run), കമാന്‍ഡില്‍ Control userpasswords2 എന്ന്‌ നല്‍കുക. User Accounts ഡയലോഗ്‌ ബോക്‌സില്‍ Advanced ടാബില്‍ ക്ലിക്ക്‌ ചെയ്യുക. Secure Logon എന്ന ഭാഗത്ത്‌ കാണുന്ന Requires users to press Ctrl+Alt+Delete എന്ന ചെക്ക്‌ ബോക്‌സ്‌ ഡിലീറ്റ്‌ ചെയ്യുക. അടുത്ത തവണ ലോഗോണ്‍ ചെയ്യുമ്പോള്‍ Ctrl+Alt+Delete അമര്‍ത്തേണ്ടി വരും. വെല്‍ക്കം സ്ക്രീനിന്‌ പകരം ക്ലാസിക്‌ ലോഗിന്‍ സ്ക്രീന്‍ ഉപയോഗിക്കണം. ഇതിന്‌ Control Panel > User Accounts തുറന്ന്‌ change the way users log on or off ല്‍ ക്ലിക്ക്‌ ചെയ്യുക. അതിലെ Use the welcome screen എന്നത്‌ അണ്‍ചെക്ക്‌ ചെയ്യുക

വിന്‍ഡോസില്‍ ലോഗോണ്‍ മെസ്സേജ്‌

വിന്‍ഡോസ്‌ രജിസ്‌റ്ററിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത്‌ സാധ്യമാണ്‌. രജിസ്‌റ്ററിയില്‍ എന്തെങ്കിലും പിശക്‌ സംഭവിച്ചാല്‍ വിന്‍ഡോസ്‌ തകരാറിലാകാന്‍ സാധ്യതയുള്ളതിനാല്‍ രജിസ്‌റ്ററി ബായ്‌ക്ക്‌അപ്പ്‌ ചെയ്യുന്നത്‌ നന്നായിരിക്കും. അതിന്‌ Start > Run > regedit എന്ന്‌ നല്‍കി രജിസ്‌റ്ററി എഡിറ്റര്‍ തുറക്കുക. File മെനുവില്‍ നിന്ന്‌ Export ക്ലിക്ക്‌ ചെയ്‌ത്‌ ഒരു പേര്‌ നല്‍കി ഇത്‌ സേവ്‌ ചെയ്യുക. രജിസ്‌റ്ററി എഡിറ്ററിലെ ഇടത്‌ വശത്തെ പാനലില്‍ "HKEY_CURRENT_MACHINE", "Software", "Microsoft", "Windows NT", "Current Version", "WinLogon" എന്ന KEY -ല്‍ എത്തുക. വലത്‌ വശത്ത്‌ Legal Notice Caption - ല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്‌ത്‌ മെസ്സേജ്‌ വിന്‍ഡോയ്‌ക്ക്‌ വേണ്ട ടൈറ്റില്‍ നല്‍കി OK ക്ലിക്ക്‌ ചെയ്യുക (ഉദാ: Warning, Hello). അതിന്‌ താഴെ Legal Notice Text ല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്‌ത്‌ മെസ്സേജും നല്‍കാം. (ഉദാ: Welcome to my computer). ഇനി സിസ്‌റ്റം ബൂട്ട്‌ ചെയ്യുമ്പോള്‍ ലോഗോണ്‍ സ്ക്രീനിന്‌ മുന്‍പ്‌ ഈ മെസ്സേജ്‌ കാണിക്കും.

ഓട്ടോ പ്ലേ എനേബിള്‍ / ഡിസേബിള്‍ ചെയ്യാം

ഒരു ഡ്രൈവിലേക്ക്‌ സി.ഡി യോ മറ്റ്‌ റിമൂവബിള്‍ ഡിവൈസുകളും ഇന്‍സേര്‍ട്ട്‌ ചെയ്‌താല്‍ ഓട്ടോപ്ലേ അത്‌ റീഡ്‌ ചെയ്യാനാരംഭിക്കും. അതിന്റെ ഫലമായി സെറ്റപ്പ്‌ പ്രോഗ്രാമുകളോ, ഓഡിയോ സി.ഡിയോ, വീഡിയോ സി.ഡിയോ തനിയെ പ്രവര്‍ത്തിച്ച്‌ തുടങ്ങും. ഡീഫോള്‍ട്ടായി റിമൂവബിള്‍ ഡ്രൈവുകളില്‍ ഇത്‌ ഡിസേബിള്‍ഡാണ്‌. എന്നാല്‍ സി.ഡി ഡ്രൈവില്‍ എനേബിള്‍ഡാണ്‌. ഇത്‌ കോണ്‍ഫിഗര്‍ ചെയ്യാന്‍ ഗ്രൂപ്പ്‌ പോളിസി എഡിറ്റര്‍ ഉപയോഗിക്കണം. റണ്‍ കമാന്റില്‍ GPEDIT.MSC എന്ന്‌ നല്‍കുക. ഗ്രൂപ്പ്‌ പോളിസി എഡിറ്ററില്‍ Computer Configuration/ Administrative Templates/ System എന്നിടത്ത്‌ വരിക. വലത്‌ വശത്ത്‌ Turn off Autoplay കണ്ടു പിടിച്ച്‌ അതില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുക. Enabled സെലക്‌ട്‌ ചെയ്‌ത്‌ എനേബിള്‍ ആക്കാം. ഡിസേബിള്‍ ചെയ്യാന്‍ Disabled അല്ലെങ്കില്‍ Not Configured സെലക്‌ട്‌ ചെയ്യുക. OK ക്ലിക്ക്‌ ചെയ്യുക. എനേബിള്‍ ആണ്‌ സെലക്‌ട്‌ ചെയ്യുന്നതെങ്കില്‍ എല്ലാ ഡ്രൈവുകളും അല്ലെങ്കില്‍ സി.ഡി ഡ്രൈവ്‌ മാത്രമായും ചെയ്യാം. ഗ്രൂപ്പ്‌ പോളിസി എഡിറ്ററില്‍ Computer Configuration ലും User Configuration ലും ഇത്‌ സെറ്റ്‌ ചെയ്യാം. എന്തെങ്കിലും കോണ്‍ഫ്ലിക്‌ട്‌ ഉണ്ടായാല്‍ കമ്പ്യൂട്ടര്‍ കോണ്‍ഫിഗറേഷനിലെ സെറ്റിംഗിനായിരിക്കും മുന്‍ഗണന. ഡ്രൈവുകളിലെ ഡേറ്റയ്‌ക്കനുസരിച്ച്‌ എന്താണ്‌ ചെയ്യേണ്ടതെന്നും സെറ്റ്‌ ചെയ്യാം. അതിന്‌ ഡ്രൈവ്‌ ഐക്കണില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്യുക. Properties ക്ലിക്ക്‌ ചെയ്യുക. Autoplay ടാബില്‍ കാണുന്ന കോംബോ ബോക്‌സില്‍ നിന്നും ഡേറ്റാ ടൈപ്പ്‌ തെരെഞ്ഞെടുക്കുക. Action ഭാഗത്തു നിന്നും എന്താണ്‌ ചെയ്യേണ്ടതെന്നും തെരെഞ്ഞെടുക്കണം. Select an action to perform സെലക്‌ട്‌ ചെയ്‌താല്‍ താഴെ കാണുന്ന ലിസ്‌റ്റില്‍ നിന്നും ഒരെണ്ണം സെലക്‌ട്‌ ചെയ്യുക. ഫയല്‍ ടൈപ്പുകള്‍ക്കനുസരിച്ച്‌ ഇവിടെ ലഭ്യമായ ഓപ്‌ഷനുകള്‍ വ്യത്യാസപ്പെട്ടിരിക്കും. Prompt me each time to choose an action ആണ്‌ സെലക്‌ട്‌ ചെയ്യുന്നതെങ്കില്‍ ഓരോ തവണ ഡ്രൈവ്‌ / സി.ഡി ഇന്‍സേര്‍ട്ട്‌ ചെയ്യുമ്പോഴും എന്താണ്‌ ചെയ്യേണ്ടതെന്ന ഡയലോഗ്‌ ബോക്‌സ്‌ ലഭിക്കും. ഈ ഡയലോഗ്‌ ബോക്‌സിലും ഡ്രൈവിലെ കണ്ടന്റുകള്‍ക്കനുസരിച്ചുള്ള ഓപ്‌ഷനുകളായിരിക്കും ഉണ്ടായിരിക്കുക.

വിന്‍ഡോസ്‌ എക്‌സ്‌ പി യൂസര്‍ പാസ്സ്‌വേഡ്‌ റീസെറ്റ്‌ ചെയ്യാം

വിന്‍ഡോസ്‌ എക്‌സ്‌ പി യിലെ യൂസര്‍ അക്കൗണ്ടിന്‌ പാസ്‌വേഡ്‌ മല്‍കിയിട്ടുണ്ടെങ്കില്‍ പിന്നീട്‌ അതിലേക്ക്‌ ലോഗോണ്‍ ചെയ്യാന്‍ ആ പാസ്‌വേഡ്‌ അത്യാവശ്യമാണ്‌. പാസ്‌വേഡ്‌ മറന്ന്‌ പോയാല്‍ ഉപയോഗിക്കുന്നതിനായി പാസ്‌വേഡ്‌ റീസെറ്റ്‌ ഡിസ്‌ക്‌ നിര്‍മ്മിക്കാനുള്ള ഓപ്‌ഷന്‍ എക്‌സ്‌ പിയിലുണ്ട്‌. ഫോര്‍മാറ്റ്‌ ചെയ്‌ത ഫ്ലോപ്പി ഡിസ്‌ക്‌ ഉപയോഗിക്കാനാണ്‌ മൈക്രോസോഫ്‌റ്റ്‌ ശുപാര്‍ശ ചെയ്യുന്നതെങ്കിലും പെന്‍ഡ്രൈവുകളിലും ഇത്‌ ഫലപ്രദമായി പരീക്ഷിച്ചിട്ടുള്ളതാണ്‌. ഇത്‌ നിര്‍മ്മിക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പവറുള്ള യൂസറായി ലോഗോണ്‍ ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ നിന്ന്‌ യൂസര്‍ അക്കൗണ്ട്‌ ക്ലിക്ക്‌ ചെയ്യുക. പിന്നീട്‌ ആവശ്യമുള്ള യൂസര്‍ അക്കൗണ്ട്‌ സെലക്‌ട്‌ ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫോര്‍ഗോട്ടണ്‍ പാസ്‌വേഡ്‌ വിസാര്‍ഡില്‍ നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്യുക. ഫ്ലോപ്പി നിക്ഷേപിച്ചതിന്‌ ശേഷം ഏത്‌ ഡ്രൈവിലാണ്‌ എന്ന്‌ സെലക്‌ട്‌ ചെയ്യുക. നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ ഇപ്പോഴത്തെ പാസ്‌വേഡ്‌ നല്‍കുക. വീണ്ടും നെക്സ്‌റ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ ഫിനിഷ്‌ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ പാസ്‌വേഡ്‌ റീസെറ്റ്‌ ഡിസ്‌ക്‌ നിര്‍മ്മിതമായി. ഇനി ഇനെങ്ങനെ ഉപയോഗിക്കാമെന്ന്‌ നോക്കാം.
ലോഗോണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ്‌വേഡ്‌ ബോക്‌സിന്റെ അരികിലുള്ള ആരോ ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന ബലൂണ്‍ നോട്ടിഫിക്കേഷനില്‍ Use Your Password reser disk ക്ലിക്ക്‌ ചെയ്യുക. ഫ്ലോപ്പി ഡിസ്‌ക്‌ ഇന്‍സേര്‍ട്ട്‌ ചെയ്‌തതിന്‌ ശേഷം നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്യുക. പിന്നീട്‌ ഡ്രൈവ്‌ സെലക്‌ട്‌ ചെയ്യുക. നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്യുക. ഇനി വേണമെങ്കില്‍ പുതിയ പാസ്‌വേഡ്‌ നല്‍കാം. വീണ്ടും നെക്‌സ്റ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ ഫിനിഷ്‌ ക്ലിക്ക്‌ ചെയ്യുക. ഇനി പുതിയ പാസ്‌വേഡ്‌ നല്‍കി ലോഗോണ്‍ ചെയ്യാവുന്നതാണ്‌.

Wednesday, April 14, 2010

ഷട്ട്‌ ഡൗണ്‍ / റീസ്റ്റാര്‍ട്ട്‌ ഐക്കണ്‍

സിസ്‌റ്റം ഷട്ട്‌ ഡൗണ്‍ ചെയ്യാന്‍ ഒരു ഐക്കണ്‍ ഡെസ്ക്ക്‌ടോപ്പില്‍ ഉണ്ടെങ്കില്‍ സ്റ്റാര്‍ട്ട്‌ മെനു തേടി പോകേണ്ടി വരില്ല. സിസ്‌റ്റം ഷട്ട്‌ഡൗണ്‍ ചെയ്യാന്‍ ഏറെ എളുപ്പമായിരിക്കും. ഒരു ഷട്ട്‌ഡൗണ്‍ ഐക്കണ്‍ തയ്യാറാക്കണമെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ മൗസിന്റെ വലത്‌ ബട്ടണ്‍ അമര്‍ത്തിയാല്‍ കിട്ടുന്ന ഷോട്ട്‌കട്ട്‌ മെനൂവില്‍ നിന്ന്‌ New ക്ലിക്ക്‌ ചെയ്യുക. ഇനി Short cut എന്നത്‌ സെലക്‌ട്‌ ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന ബോക്‌സിലെ Type the location of the item ഫീല്‍ഡില്‍ shutdown -s -t 00 എന്ന്‌ ടൈപ്പ്‌ ചെയ്യുക. ഇനി ഈ ഐക്കണില്‍ ക്ലിക്ക്‌ ചെയ്‌താല്‍ സിസ്‌റ്റം ഷട്ട്‌ഡൗണ്‍ ആകും. റീസ്റ്റാര്‍ട്ടിനാണ്‌ ഐക്കണ്‍ വേണ്ടതെങ്കില്‍ shutdown -r -t 00 എന്ന്‌ നല്‍കണം.

ഡെസ്‌ക്‌ടോപ്പ്‌ ഐക്കണുകളുടെ സുതാര്യത നഷ്‌ടമായാല്‍

ഡെസ്‌ക്‌ടോപ്പ്‌ തീമുകളോ ബാക്ക്‌ഗ്രൗണ്ടോ മാറ്റുമ്പോള്‍ ഐക്കണുകളുടെ ടെക്‌സ്റ്റ്‌ സുതാര്യമല്ലാതെ ബാക്ക്‌ഗ്രൗണ്ട്‌ നിറങ്ങളോടെ കാണാറുണ്ട്‌. ഡിസ്‌പ്ലേ പ്രോപ്പര്‍ട്ടിയില്‍ നിന്നാണ്‌ ബാക്ക്‌ഗ്രൗണ്ട്‌ മാറ്റുന്നതെങ്കിലും അവിടെ പരതിയാല്‍ ഇത്‌ പഴയതു പോലെ മാറ്റാന്‍ സാധിക്കില്ല. ചിലപ്പോള്‍ തീമുകള്‍ വീണ്ടും മാറ്റിയാല്‍ ഇത്‌ ശരിയാകാറുണ്ട്‌. അങ്ങനെ ശരിയായില്ലെങ്കില്‍ കണ്‍ട്രോള്‍ പാനലില്‍ നിന്ന്‌ System ഐക്കണില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്‌ത്‌ System Properties തുറക്കുക. My Computer ല്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ Properties സെലക്‌ട്‌ ചെയ്‌താലും മതി. അതില്‍ Advanced ടാബിലെ Performance സെക്‌ഷനിലെ Settings ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. Performance Option ഡയലോഗ്‌ ബോക്‌സിലെ ലിസ്‌റ്റ്‌ സ്ക്രോള്‍ ചെയ്‌ത്‌ Use drop Shadows for icon labels on the desktop ടിക്‌ ചെയ്യുക. ഇനി പെര്‍ഫോമന്‍സ്‌ ഓപ്‌ഷനിലെ ഡയലോഗ്‌ ബോക്‌സിലേയും, System Properties ഡയലോഗ്‌ ബോക്‌സിലേയും OK ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ ഐക്കണുകളുടെ ടെക്‌സ്റ്റ്‌ ബാക്ക്‌ഗ്രൗണ്ട്‌ സുതാര്യമായി മാറിയിരിക്കുന്നത്‌ കാണാം

ഡെസ്‌ക്‌ടോപ്പ്‌ ഐക്കണുകള്‍ തിരികെ കൊണ്ടുവരാം

ഐക്കണുകള്‍ ഒന്നും തന്നെ കാണുന്നില്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ Arrange Icons By ഓപ്‌ഷനില്‍ പോയിന്റ്‌ ചെയ്‌ത്‌ Show Desktop Icons - ല്‍ ക്ലിക്ക്‌ ചെയ്യുക. ഐക്കണുകള്‍ എല്ലാം കാണാന്‍ സാധിക്കും. ഒന്നു കൂടി ഇത്‌ ചെയ്‌താല്‍ ഇവ കാണാതാകും. ചിലപ്പോള്‍ My Computer, My Documents, My Network places, Internet Explorer എന്നിവയില്‍ ചിലത്‌ കാണാന്‍ സാധിക്കാതെ വരാറുണ്ട്‌. ഇത്‌ തിരികെ കൊണ്ടു വരാന്‍ ഡെസ്‌ക്‌ടോപ്പില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പ്രോപ്പര്‍ട്ടീസ്‌ എടുക്കുക. അതിലെ Desktop ടാബില്‍ Customise Desktop ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ Desktop Icons എന്ന ഭാഗത്ത്‌ എല്ലാ ചെക്ക്‌ ബോക്‌സുകളും ടിക്‌ ചെയ്‌ത്‌ OK ക്ലിക്ക്‌ ചെയ്യുക. പ്രോപ്പര്‍ട്ടി വിന്‍ഡോയിലും OK ക്ലിക്ക്‌ ചെയ്യുക. ഐക്കണുകള്‍ സാധാരണ പോലെയായിരിക്കുന്നത്‌ കാണാം.

ഡേറ്റ്‌ ബേസ്‌ഡ്‌ ഫോള്‍ഡറുകള്‍ വേഗത്തില്‍ നിര്‍മ്മിക്കാം

ഫയലുകള്‍ കൃത്യമായി തരംതിരിച്ച്‌ സൂക്‌ഷിക്കാന്‍ ഫോള്‍ഡറുകളുടെ പേരായി ഡേറ്റ്‌ നല്‍കാറുണ്ടല്ലോ. ഒരു ഫോള്‍ഡറില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ ഇത്‌ ചെയ്യുന്നത്‌ എങ്ങിനെയെന്ന്‌ നോക്കാം. Control Panel ല്‍ നിന്ന്‌ Regional and Language Options തുറന്ന്‌ Regional Options ടാബിലെ Customize ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. Customize Regional Options ഡയലോഗ്‌ ബോക്‌സില്‍ Date ടാബ്‌ സെലക്‌ട്‌ ചെയ്‌ത്‌ Short Date Format ല്‍ dd-mm-yy എന്ന്‌ നല്‍കുക. ഇഷ്‌ടമുള്ള ഫോര്‍മാറ്റ്‌ നല്‍കാം. ഇവിടെ നല്‍കുന്ന ഫോര്‍മാറ്റിനനുസരിച്ചാണ്‌ ഫോള്‍ഡറിന്റെ പേര്‌ വരുക. Date seperater ഡാഷ്‌ (-) തെരഞ്ഞെടുക്കുക. വിന്‍ഡോസ്‌ എക്‌സ്‌പ്ലോററിലെ Tools മെനുവില്‍ നിന്ന്‌ Folder Options ക്ലിക്ക്‌ ചെയ്യുക. Folder Options ഡയലോഗ്‌ ബോക്‌സില്‍ File Types ടാബ്‌ സെലക്‌ട്‌ ചെയ്‌ത്‌ Registered File Types ലിസ്‌റ്റില്‍ നിന്ന്‌ Folder തെരഞ്ഞെടുത്ത്‌ Advanced ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. Edit File Type ഡയലോഗ്‌ ബോക്‌സില്‍ New ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. New Action ഡയലോഗ്‌ ബോക്‌സിലെ Action ടെക്‌സ്റ്റ്‌ ബോക്‌സില്‍ New Date Folder എന്ന്‌ ടൈപ്പ്‌ ചെയ്യുക. Application used to perform action ടെക്‌സ്റ്റ്‌ ബോക്‌സില്‍ cmd.exe/c md "% 1\%% date%%". എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ എല്ലാ ഡയലോഗ്‌ ബോക്‌സിലും OK നല്‍കി ക്ലോസ്‌ ചെയ്യുക. ഇനി ഏത്‌ ഫോള്‍ഡറിലാണോ ഡേറ്റ്‌ ബേസ്‌ഡ്‌ ഫോള്‍ഡര്‍ നിര്‍മ്മിക്കേണ്ടത്‌ അതില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ New Date Folder ക്ലിക്ക്‌ ചെയ്‌താല്‍ മതി. CMD.EXE/C MD "%1\New Folder" എന്ന്‌ നല്‍കിയാല്‍ സാധാരണ ഫോള്‍ഡര്‍ നിര്‍മ്മിക്കാം. കോണ്‍ടെക്‌സ്റ്റ്‌ മെനുവില്‍ നിന്ന്‌ New Date Folder ഒഴിവാക്കുമ്പോള്‍ Run കമാന്‍ഡില്‍ regedit എന്ന്‌ നല്‍കുക. രജിസ്റ്ററി എഡിറ്ററില്‍ HKEY-CLASSES-ROOT\Folder\Shell ല്‍ വന്ന്‌ New Date Folder എന്ന കീ ഡിലീറ്റ്‌ ചെയ്യുക.

മൗസ്‌ ഇല്ലെങ്കിലും പോയിന്റര്‍ ചലിപ്പിക്കാം

കീബോര്‍ഡ്‌ മാത്രം ഉപയോഗിച്ച്‌ ഒരു പോയിന്റിംഗ്‌ ഡിവൈസിന്റെ ധര്‍മ്മം നിറവേറ്റാം. മൗസ്‌ കീസ്‌ എനേബിള്‍ ചെയ്‌താല്‍ ന്യൂമെറിക്‌ പാഡിലെ കീകള്‍ ഉപയോഗിച്ച്‌ മൗസ്‌ പോയിന്റര്‍ നിയന്ത്രിക്കുകയും ക്ലിക്ക്‌ ചെയ്യുകയും ചെയ്യാം. മൗസ്‌ കീ എനേബിള്‍ ചെയ്യാന്‍ Start -> Settings -> Control Panel ല്‍ വരിക. Accessibility Options തുറന്ന്‌ Mouse ടാബ്‌ ക്ലിക്ക്‌ ചെയ്‌ത്‌ Use Mousekeys ചെക്ക്‌ ചെയ്യുക. Left ALT, Left SHIFT, NUM LOCK കീകള്‍ ഒരേ സമയം അമര്‍ത്തിയും ഇതു ചെയ്യാം. ഇടതു വശത്തെ ALT, SHIFT തന്നെ ഉപയോഗിക്കണം. ന്യൂമെറിക്‌ കീ പാഡിലെ ആരോ കീകള്‍ ഉപയോഗിച്ച്‌ മൗസ്‌ പോയിന്റര്‍ മുകളിലേക്കും, താഴേക്കും, വശങ്ങളിലേക്കും ചലിപ്പിക്കാം. കോണുകളിലേക്ക്‌ നീക്കാന്‍ Home, End, Page Up, Page Down കീകള്‍ ഉപയോഗിക്കാം. ക്ലിക്ക്‌ ചെയ്യാന്‍ '5' ഉം ഡബിള്‍ ക്ലിക്ക്‌ ചെയ്യാന്‍ '+' ഉം ഉപയോഗിക്കാം. റൈറ്റ്‌ ക്ലിക്ക്‌ ചെയ്യാന്‍ '-' അമര്‍ത്തിയതിന്‌ ശേഷം '5' അമര്‍ത്തുക. ഇനി '5' അമര്‍ത്തിയാല്‍ റൈറ്റ്‌ ക്ലിക്കാണ്‌ നടക്കുക. പഴയതു പോലെ ക്ലിക്ക്‌ ചെയ്യാന്‍ '/' അമര്‍ത്തുക.

മൗസ്‌ കീ ഉപയോഗിച്ച്‌ ഡ്രാഗ്‌ ചെയ്യാന്‍ ന്യൂമെറിക്‌ പാഡിലെ Ins, Del കീകള്‍ ഉപയോഗിക്കാം. Ins കീ അമര്‍ത്തുമ്പോള്‍ മൗസ്‌ ബട്ടണ്‍ ഹോള്‍ഡ്‌ ചെയ്യുകയും Del അമര്‍ത്തുമ്പോള്‍ റിലീസ്‌ ചെയ്യുകയും ചെയ്യും. വളരെ സാവധാനമായിരിക്കും മൗസ്‌ കീ ഉപയോഗിച്ചാല്‍ പോയിന്റര്‍ നീങ്ങുക. മുന്‍പ്‌ കണ്ട Accessability Options ലെ മൗസ്‌ ടാബിലെ Settings ബട്ടണില്‍ ക്ലിക്ക്‌ ചെയ്‌ത്‌ പോയിന്ററിന്റെ വേഗത ക്രമീകരിക്കാം. Hold down ctrl to speed up and Shift to slow down ചെക്ക്‌ ചെയ്‌താല്‍ മൗസ്‌ കീകളുടെ കൂടെ Ctrl കീ അമര്‍ത്തിയാല്‍ പോയിന്റര്‍ വേഗത്തിലും Shift അമര്‍ത്തിയാല്‍ സാവധാനവും ചലിക്കും. ഇവിടെ നിന്ന്‌ തന്നെ മൗസ്‌ കീകള്‍ക്ക്‌ ഷോട്ട്‌ കട്ട്‌ നല്‍കുകയും, NUM LOCK ന്റെ ഏത്‌ അവസ്ഥയില്‍ (on/off) മൗസ്‌ കീ പ്രവര്‍ത്തിക്കണമെന്നും തീരുമാനിക്കാം. മൗസ്‌ കീ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഐക്കണ്‍ സിസ്റ്റം ട്രേയില്‍ കാണാം.

ഫയലുകള്‍ പെര്‍മനന്റ്‌ ആയി ഡിലീറ്റ്‌ ചെയ്യാം

ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ സൂക്ഷിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. Shift കീ കൂടി അമര്‍ത്തികൊണ്ട്‌ ഡിലീറ്റ്‌ ചെയ്താല്‍ റീസൈക്കിള്‍ ബിന്നില്‍ സൂക്ഷിക്കാതെ പൂര്‍ണമായും നഷ്ടപ്പെടും.

ഓരോ തവണയും Shift അമര്‍ത്താതെ ഗ്രൂപ്പ്‌ പോളിസി എഡിറ്റര്‍ വഴി ഇത്‌ സാധ്യമാക്കാം. ഇതിനായി Start -> Run -> gpedit.msc എന്ന് നല്‍കുക. ഗ്രൂപ്പ്‌ പോളിസി വിന്‍ഡോയില്‍ Users Configuration ല്‍ ക്ലിക്ക്‌ ചെയ്യുക. പിന്നീട്‌ Administrative Templates ല്‍ Windows Components ല്‍ Windows Explorer ല്‍ വരിക. വലത്‌ വശത്ത്‌ Don't move delete files to Recycle bin ല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്ത്‌ Enabled സെലക്ട്‌ ചെയ്‌ത്‌ OK ക്ലിക്ക്‌ ചെയ്യുക. പഴയതു പോലെ ആകാന്‍ Not Configured അല്ലെങ്കില്‍ Disabled തെരെഞ്ഞെടുക്കുക.

വിന്‍ഡോസ്‌ നോട്ടിഫിക്കേഷന്‍ ഐക്കണുകള്‍ കസ്‌റ്റമൈസ്‌ ചെയ്യാം.

ആക്‌ടീവായതോ അര്‍ജന്റ്‌ നോട്ടിഫിക്കേഷനുകള്‍ക്കോ വിന്‍ഡോസ്‌ ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യാറുണ്ട്‌. ഇനാക്‌ടീവായവ ഹൈഡ്‌ ചെയ്യുകയും ചെയ്യും. ഇവ ശല്യമാകാറുണ്ടെങ്കില്‍ നമ്മുടെ ആവശ്യം പോലെ ക്രമീകരിക്കാം. അതിന്‌ ടാസ്‌ക്‌ ബാറില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പ്രോപ്പര്‍ട്ടീസ്‌ എടുക്കുക. അവിടെ കുറെ ചെക്ക്‌ ബോക്സുകള്‍ കാണാം. ഓരോന്നും പലരീതിയില്‍ ഉപകാരപ്രദങ്ങളാണ്‌. ഏറ്റവും താഴെ ആയി കാണുന്ന Hide inactive icons ടിക്‌ ചെയ്‌താല്‍ ഇനാക്‌ടീവായ ഐക്കണുകള്‍ ഹൈഡ്‌ ചെയ്യാം. കസ്‌റ്റമൈസ്‌ ചെയ്യാന്‍ അവിടെയുള്ള Customize ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക. കസ്‌റ്റമൈസ്‌ നോട്ടിഫിക്കേഷന്‍ ബോക്‌സില്‍ Current Items ല്‍ മൂന്ന്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. Hide when inactive, Always Show, Always Hide. അതില്‍ ആവശ്യമായത്‌ തെരെഞ്ഞെടുത്ത്‌ OK ക്ലിക്ക്‌ ചെയ്യുക. ഇനി ടാസ്‌ക്‌ബാര്‍ പ്രോപ്പര്‍ട്ടി വിന്‍ഡോയിലും Apply,OK ക്ലിക്ക്‌ ചെയ്യുക.

USB ഡ്രൈവിന്റെ ഐക്കണ്‍ മാറ്റാം

മൈ കമ്പ്യൂട്ടറില്‍ യു.സ്‌ബി ഡ്രൈവിനെ പ്രതിനിധാനം ചെയ്‌തു കാണുന്ന ഐക്കണ്‍ മാറ്റി നമുക്കിഷ്‌ടമുള്ള ഐക്കണ്‍ നല്‍കാം. ഇതിനായി ആദ്യം .ico ഫോര്‍മാറ്റിലുള്ള ഐക്കണ്‍ ഫയല്‍ നിര്‍മ്മിക്കുക. യു.സ്‌.ബി ഡ്രൈവ്‌ ഓപ്പണ്‍ ചെയ്യുക. ഒരു നോട്ട്‌പാഡ്‌ ഫയല്‍ തുറന്ന്‌ താഴെകൊടുത്തിരിക്കുന്ന വിലകള്‍ നല്‍കുക.
[autorun]
Label = (name)
Icon = Usb_icon.ico
ഇവിടെ ലേബല്‍ എന്നത്‌ ഡ്രൈവിന്റെ പേരും Icon എന്നത്‌ ഐക്കണ്‍ ഫയലിന്റെ പേരിനെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ഈ ഫയല്‍ autorun.inf എന്ന പേരില്‍ സേവ്‌ ചെയ്യുക. ഈ രണ്ട്‌ ഫയലുകളും യു.സ്‌.ബി ഡ്രൈവില്‍ എപ്പോഴും ഉണ്ടായിരിക്കാന്‍ ശ്രദ്‌ധിക്കുക.

Send To കമാന്‍ഡില്‍ പുതിയ ഓപ്ഷനുകള്‍.

ഒരു ലൊക്കേഷനിലുള്ള ഫയലുകള്‍ അല്ലെങ്കിള്‍ ഫോള്‍ഡറുകള്‍ മറ്റൊരു ലൊക്കേഷനിലേക്ക്‌ എത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണ്‌ Send To കമാന്‍ഡ്‌. സാധാരണയായി Compressed Folder, Desktop, Mail Recipient, My Documents, CD/DVD Drive തുടങ്ങിയവയാണ്‌ Send To മെനുവില്‍ കാണാറുള്ള ഇനങ്ങള്‍. എന്നാല്‍ ഇവ കൂടാതെ നമുക്കിഷ്ടമുള്ള ഡ്രൈവുകളും, ഫോള്‍ഡറുകളും Send To വിലേക്ക്‌ ചേര്‍ക്കാം. Start മെനുവില്‍ Run സെലക്‌ട്‌ ചെയ്‌ത്‌ SendTo എന്ന്‌ ടൈപ്പ്‌ ചെയ്യുക. SendTo വിന്‍ഡോ ലഭിക്കും. ഇവിടെ SendTo മെനുവിലെ വിവിധ ഓപ്‌ഷനുകളുടെ ഐക്കണുകള്‍ കാണാം. നമുക്ക്‌ ചേര്‍ക്കേണ്ട ഡ്രൈവ്‌ അല്ലെങ്കില്‍ ഫോള്‍ഡര്‍ ഈ വിന്‍ഡോയിലേക്ക്‌ ഡ്രാഗ്‌ ചെയ്യുക. Send To കമാന്‍ഡിലേക്ക്‌ ഇത്‌ ചേര്‍ക്കപ്പെടും.

Monday, March 15, 2010

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ KIOSK മോഡ്‌

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്‌ ഒരു ഫുള്‍സ്‌ക്രീന്‍ മോഡുണ്ട്‌. View മെനുവില്‍ നിന്ന്‌ Full Screen സെലക്‌ട്‌ ചെയ്യുകയോ F11 കീ അമര്‍ത്തുകയോ ചെയ്‌താല്‍ ഇത്‌ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിന്‍ഡോയില്‍ മെനു, ടൈറ്റില്‍ ബാര്‍ എന്നിവ കാണില്ല. View മെനുവില്‍ നിന്ന്‌ ഈ മോഡ്‌ എടുത്താല്‍ ടൂള്‍ബാര്‍ കണ്ടേക്കാം. Run കമാന്‍ഡില്‍ iexplore -k എന്ന്‌ നല്‍കി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടൂള്‍ബാറും കാണില്ല. ഇതിന്‌ ശേഷം ഓപ്പണ്‍ ചെയ്യേണ്ട URL ഉം നല്‍കണം. കൂടുതല്‍ ബ്രൗസിംഗ്‌ ഏരിയായാണ്‌ ഈ മോഡില്‍ ലഭിക്കുന്നത്‌. മെനു ലഭ്യമല്ലെങ്കിലും കീബോര്‍ഡ്‌ ഷോര്‍ട്ട്‌കട്ട്‌ ഉപയോഗിച്ച്‌ വിന്‍ഡോ കണ്‍ട്രോള്‍ ചെയ്യാം. Ctrl+O അല്ലെങ്കില്‍ Ctrl+L ഉപയോഗിച്ച്‌ Open ഡയലോഗ്‌ ബോക്‌സ്‌ പ്രത്യക്ഷമാക്കാം. Ctrl+N KIOSK മോഡില്ലാത്ത വിന്‍ഡോ ഓപ്പണ്‍ ചെയ്യും. വിന്‍ഡോ ക്ലോസ്‌ ചെയ്യാന്‍ Ctrl+W അല്ലെങ്കില്‍ Alt+F4 ഉപയോഗിക്കാം

വെബ്‌ പേജുകള്‍ ഓഫ്‌ ലൈനായി ലഭ്യമാക്കാം

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററില്‍ വെബ്‌ പേജുകള്‍ ഓഫ്‌ ലൈനായി ലഭ്യമാക്കിയാല്‍ കണക്‌ഷന്‍ ഇല്ലാത്തപ്പോഴും പേജുകള്‍ ബ്രൗസ്‌ ചെയ്യാം. ഇപ്പോള്‍ കാണുന്ന വെബ്‌ പേജ്‌ ഓഫ്‌ ലൈനായി ലഭ്യമാക്കാന്‍ Favourites മെനുവില്‍ നിന്നും Add to Favourites ഓപ്‌ഷന്‍ ക്ലിക്ക്‌ ചെയ്യുക. Add Favourites ഡയലോഗ്‌ ബോക്‌സില്‍ Make available offline ബോക്‌സ്‌ ചെക്ക്‌ ചെയ്യുക. പേജ്‌ അപ്‌ഡേറ്റ്‌ ചെയ്യേണ്ടത്‌ ( പിന്നീട്‌ ഇന്റര്‍നെറ്റ്‌ കണക്‌റ്റ്‌ ചെയ്യുമ്പോള്‍ ) ഷെഡ്യൂള്‍ ചെയ്യാനും എത്ര കണ്ടന്റ്‌ ഡൗണ്‍ലോഡ്‌ ചെയ്യണമെന്ന്‌ തീരുമാനിക്കാനും Customize ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക. സ്‌ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക. Add Favourite ഡയലോഗ്‌ ബോക്‌സില്‍ തന്നെ വെബ്‌ പേജിന്‌ പേര്‌ നല്‍കാനാകും. പുതിയൊരു ഫോള്‍ഡറിലോ നിലവിലുള്ള മറ്റൊരു ഫോള്‍ഡറിലോ സേവ്‌ ചെയ്യാനുള്ള ഓപ്‌ഷനുകളുണ്ട്‌.
നിലവിലുള്ള ഒരു ഫേവറിറ്റ്‌ പേജ്‌ ഓഫ്‌ലൈന്‍ ആക്കുവാന്‍ Favourites മെനുവില്‍ നിന്ന്‌ Organize Favourites ക്ലിക്ക്‌ ചെയ്യുക. Organize Favourites ഡയലോഗ്‌ ബോക്‌സില്‍ വേണ്ട പേജ്‌ സെലക്ട്‌ ചെയ്യുക. Properties ബട്ടണില്‍ ക്ലിക്ക്‌ ചെയ്താല്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന്‌ സാധിക്കും. ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡിസ്‌കണക്‌റ്റ്‌ ചെയ്യുന്നതിന്‌ മുന്‍പ്‌ Tools മെനുവില്‍ നിന്ന്‌ Synchronize ക്ലിക്ക്‌ ചെയ്യണം. പിന്നീട്‌ ഓഫ്‌ ലൈനായി ഫയലുകള്‍ ബ്രൗസ്‌ ചെയ്യാന്‍ File മെനുവില്‍ നിന്നും Work Offline ക്ലിക്ക്‌ ചെയ്യുക. Favourites ല്‍ നിന്നും ആവശ്യമുള്ള പേജ്‌ ക്ലിക്ക്‌ ചെയ്യുക. ഫേവറേറ്റ്‌സിലേക്ക്‌ ചേര്‍ക്കാതെ പേജ്‌ കമ്പ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്‌തും ഫയലുകള്‍ ഓഫ്‌ലൈന്‍ ആക്കാം. അതിന്‌ File മെനുവില്‍ നിന്നും Save As ക്ലിക്ക്‌ ചെയ്‌ത്‌ ഫയലിന്‌ പേര്‌ നല്‌കുക. Save as type ല്‍ web page complete അല്ലെങ്കില്‍ WebArchive സെലക്‌ട്‌ ചെയ്യുക. Save ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.

Sunday, March 14, 2010

വിന്‍ഡോസില്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാം

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററില്‍ പ്രത്യേക വെബ്‌സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യുന്നതിന്‌ Tools മെനുവില്‍ നിന്ന്‌ Internet Options എടുക്കുക. അതിലെ Privacy ടാബില്‍ Sites ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ വരുന്ന ഡയലോഗ്‌ ബോക്‌സില്‍ കാണുന്ന Address of Website ടെക്‌സ്റ്റ്‌ ബോക്‌സില്‍ ബ്ലോക്ക്‌ ചെയ്യേണ്ട അഡ്രസ്സ്‌ നല്‍കി Block ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. രണ്ട്‌ ഡയലോഗ്‌ ബോക്‌സിലും OK ക്ലിക്ക്‌ ചെയ്യുക. ഇനി ആ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കാന്‍ സാധിക്കില്ല. വീണ്ടും ലഭ്യമാക്കാന്‍ നേരത്തെ കണ്ട ഡയലോഗ്‌ ബോക്‌സില്‍ അഡ്രസ്സ്‌ നല്‍കി Allow ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതി. ഇങ്ങനെ ബ്ലോക്ക്‌ ചെയ്യുന്ന സൈറ്റുകള്‍ ആര്‍ക്കും എളുപ്പത്തില്‍ അണ്‍ബ്ലോക്ക്‌ ചെയ്യാം. അത്ര പെട്ടെന്ന്‌ കണ്ടുപിടിക്കാന്‍ കഴിയാത്ത മറ്റൊരു വഴി നോക്കാം.
റണ്‍ കമാന്‍ഡില്‍ Notepad C:\windows\system32\drivers\etc\hosts എന്ന്‌ നല്‍കി എന്റര്‍ അമര്‍ത്തുക. C ഡ്രൈവിലല്ല ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ഉള്ളതെങ്കില്‍ ശരിയായ ഡ്രൈവ്‌ ലെറ്റര്‍ നല്‍കുക. ശരിയായ ലൊക്കേഷനില്‍ നിന്ന്‌ hosts എന്ന ഫയല്‍ നോട്ട്‌പാഡില്‍ ഓപ്പണ്‍ ചെയ്‌താലും മതി. നോട്ട്‌പാഡ്‌ വിന്‍ഡോയില്‍ ഏറ്റവും ഒടുവിലത്തെ വരിയുടെ അവസാനം കര്‍സര്‍ വച്ച്‌ എന്റര്‍ അമര്‍ത്തുക. അവിടെ 127.0.0.1 എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ സ്‌പേസ്‌ ഇട്ടതിന്‌ ശേഷം ബ്ലോക്ക്‌ ചെയ്യേണ്ട അഡ്രസ്സ്‌ നല്‍കുക. ഉദാഹരണമായി ഓര്‍ക്കുട്ട്‌ സൈറ്റാണ്‌ ബ്ലോക്ക്‌ ചെയ്യേണ്ടതെങ്കില്‍ 127.0.0.1 www.orkut.com. ഇനി ഫയല്‍ സേവ്‌ ചെയ്‌ത്‌ ക്ലോസ്‌ ചെയ്യുക. സൈറ്റ്‌ വീണ്ടും ലഭ്യമാക്കാന്‍ ഈ വരി നീക്കം ചെയ്‌താല്‍ മതി. ഇതു പോലെ എത്ര സൈറ്റുകള്‍ വേണമെങ്കിലും ബ്ലോക്ക്‌ ചെയ്യാം.


വിന്‍ഡോസ് XP യും ഇന്റര്‍നെറ്റിന്റെ വേഗതയും

ÕßXçÁÞØí XP (SP2) ³Mçùxߢ·í ØßØíxJßW, §aVæÈxßæa çÕ·Ä µáùÕÞæÃKí çÄÞKáKáæICßW §æÄÞKí Éøàµí×ßAÞÕáKÄÞÃí. 'Administrator Account' W ÈßKí æµÞIí 'Start -> Run' §Õßæ¿ 'gpedit.msc' ®Kí è¿Mí æºÏíÄí ®aV 溇â. Äá¿VKí 'Local computer policy -> Administrative Templates -> Network' ®KßBæÈ ÎâKí dÌÞFáµZ ÏÅÞdµÎ¢ Expand 溇â. §¿Äá ÍÞ·æJ ÕßXçÁÞÏßW §çMÞZ ÜÍßAáK æØxߢ·ßW 'QoS Packet Scheduler' æÈ èÙèÜxí æºÏíÄ çÖ×¢ ÕÜÄá ÕÖæJ ÕßXçÁÞÏßW ÜÍßAáK 'limit reservable band width' W µïßAí æº‡áµ. §Èß setting ¿ÞÌßÜáU 'enabled' ®KÄßæÈ æºAí æº‡áµÏᢠÄá¿VKí 'bandwidth limit %' æa ÕÞÜcá "0" ¦Aß ÎÞxáµÏᢠçÕâ. Apply µïßAí æºÏíÄí OK ÌGY µïßAí æº‡áµ. §Èß ÕàIᢠ§aVæÈxí ©ÉçÏÞ·ß‚í çÈÞAÞ¢.