പ്രമുഖ ഇ-മെയില്‍ സേവനദാതാക്കള്‍ മെയിലിനൊപ്പം പോപ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഇത് ലഭ്യമായ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഔട്ട് ലുക്കോ, ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സൊ ഉപയോഗിച്ച് ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. മാത്രമല്ല ഇവയില്‍ അഡ്രസ് ബുക്ക്, കലണ്ടര്‍ എന്നിവയുമുണ്ട്. മെയില്‍ അയക്കാന്‍ അക്കൗണ്ടില്‍ നേരിട്ട് സൈന്‍ ഇന്‍ ചെയ്യേണ്ട കാര്യമില്ല. ഇതിനായി യാഹൂ, ജിമെയില്‍ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് നോക്കാം.
ആദ്യം മെയിലില്‍ സൈന്‍ ഇന്‍ ചെയ്‌ത് പോപ് സേവനം എനേബിള്‍ ചെയ്യണം. യാഹൂ മെയില്‍ ഉപയോഗിക്കുന്നവര്‍ Options ല്‍ ക്ലിക്ക് ചെയ്‌ത് Pop Access and Forwarding ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ Web & Pop Access റേഡിയോ ബട്ടണ്‍ സെലക്‌ട് ചെയ്യുക. ജിമെയില്‍ ഉപയോക്താക്കള്‍ Settings ല്‍ ക്ലിക്ക് ചെയ്‌ത് Forwarding and POP/IMAP ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ രണ്ട് ഓപ്ഷന്‍ ലഭ്യമാണ്. Enable Pop for all mail, Enable pop only for mail that arrives from now on. ഇതില്‍ അനുയോജ്യമായത് സെലക്ട് ചെയ്യുക. Save Changes ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്യണം. ഇനി ഇ-മെയില്‍ ക്ലയന്റില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യണം.
ഔട്ട് ലുക്ക് എക്സ്പ്രസ്സില്‍ അക്കൗണ്ട് നിര്‍മ്മിക്കാം.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമാണ് ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സ്. വിന്‍ഡോസ് XP യിലെ ഔട്ട് ലുക്ക് എക്‌സ്‌പ്രസ്സിനെ അധികരിച്ചാണ് ഇവിടെ കാര്യങ്ങള്‍ പറയുക. Start -> Programs -> Outlook Express ല്‍ ക്ലിക്ക് ചെയ്‌ത് ഇത് ഓപ്പണ്‍ ചെയ്യുക. Tools മെനുവില്‍ നിന്ന് Account ക്ലിക്ക് ചെയ്യുക. Internet Accounts വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് മെയില്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ വരുന്ന ഇന്റര്‍നെറ്റ് വിസാര്‍ഡില്‍ ഡിസ്പ്ലേ നെയിം നല്‍കി നെക്‌സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ഇ-മെയില്‍ അഡ്രസ്സ് നല്‍കി നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ഇനി ഇന്‍കമിങ്ങ് മെയില്‍ സെര്‍വര്‍ POP3 സെലക്ട് ചെയ്യുക. ജിമെയില്‍ ഉപയോക്‌താക്കള്‍ ഇന്‍കമിംഗ് സെര്‍വറിന്റെ പേര് pop.gmail.com എന്നും ഔട്ട് ഗോയിംഗ് മെയില്‍ സെര്‍വറിന്റെ പേര് smtp.gmail.com എന്നും നല്‍കുക. യാഹൂ ഉപയോക്‌താക്കള്‍* ഇന്‍കമിംഗ് സെര്‍വറിന്റെ പേര് pop.mail.yahoo.co.in എന്നും ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റെ പേര് smtp.mail.yahoo.co.in എന്നും നല്‍കുക. ഇനി സെലക്‌ട് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് ഇ-മെയില്‍ യൂസര്‍ നെയിമും പാസ്സ് വേഡും നല്‍കുക. നെക്‌സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് ഫിനിഷ് ക്ലിക്ക് ചെയ്യുക.
വീണ്ടും ഇന്റര്‍നെറ്റ് അക്കൗണ്ട് വിന്‍ഡോയിലേക്ക് വരിക. അതില്‍ മെയിന്‍ ടാബ് ക്ലിക്ക് ചെയ്‌ത് പ്രോപ്പര്‍ട്ടീസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന പ്രോപ്പര്‍ട്ടി വിന്‍ഡോയില്‍ സെര്‍വര്‍ ടാബില്‍ My server requires authentication ടിക് ചെയ്യുക. പിന്നീട് Advanced ടാബിലേക്ക് വരിക. അതില്‍ ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റേയും, ഇന്‍കമിങ് മെയില്‍ സെര്‍വറിന്റേയും താഴെയുള്ള This server requires a secure connection എന്ന ചെക്ക് ബോക്‌സ് ടിക് ചെയ്യുക. ഔട്ട് ഗോയിങ് മെയില്‍ സെര്‍വറിന്റെ പോര്‍ട്ട് നമ്പര്‍ 465 ഉം ഇന്‍കമിങ് മെയില്‍ സെര്‍വറിന്റെ പോര്‍ട്ട് നമ്പര്‍ 995 എന്നും നല്‍കുക. ഇനി OK ക്ലിക്ക് ചെയ്‌തതിന് ശേഷം ഇന്റര്‍നെറ്റ് അക്കൗണ്ട് വിന്‍ഡോ ക്ലോസ് ചെയ്യുക. ഇനി ഔട്ട് ലുക്ക് എക്സ്പ്രസ്സ് വഴി മെയില്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ഇതു പോലെ എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും നിര്‍മ്മിക്കാം. എന്നാല്‍ എല്ലാത്തിനും കൂടി ഒറ്റ ലോക്കല്‍ ഫോള്‍ഡറുകളേ കാണൂ. View -> Sort by -> Account ക്ലിക്ക് ചെയ്‌താല്‍ മെസ്സേജുകള്‍ അക്കൗണ്ടിന്റെ ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്‌ത് കാണാം.
Monday, November 22, 2010
Thursday, April 15, 2010
ഫോള്‍ഡറുകള്‍ക്കും പാസ്സ്‌വേഡ് പ്രൊട്ടക്ഷന്‍
നമ്മുടെ ഫോള്‍ഡറുകള്‍ക്ക് പാസ്സ്‌വേഡ് പ്രൊട്ടക്ഷന്‍ നല്‍കാനാകും. ഫോള്‍ഡറുകള്‍ സിപ്പ് ചെയ്‌തിട്ടിരിക്കണമെന്ന് മാത്രം. സിപ്പ് ചെയ്‌ത ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌തോ, മൗസിന്റെ വലത് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് Explore സെലക്‌ട് ചെയ്‌തോ ഫോള്‍ഡര്‍ വിന്‍ഡോയിലെത്തുക. ഇവിടെ File മെനുവില്‍ Add a Password എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. പാസ്സ്‌വേഡ് ബോക്സില്‍ പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഫോള്‍ഡറിന് പാസ്സ്‌വേഡ് പ്രൊട്ടക്ഷന്‍ ലഭിച്ചു കഴിഞ്ഞു. അണ്‍ സിപ്പ് ചെയ്യുന്ന സമയത്ത് പാസ്സ്‌വേഡ് ആവശ്യപ്പെടുന്നതാണ്. ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യാനാവുമെങ്കിലും ഇതിലെ ഫയലുകള്‍ മറ്റുള്ളവര്‍ക്ക് ആക്സ്സസ്സ് ചെയ്യാനാവില്ല.
ലോഗോണ്‍ ചെയ്യാന്‍ Ctrl+Alt+Delete നിര്‍ബന്‌ധമാക്കാം
വിന്‍ഡോസിലേക്ക് ലോഗോണ്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്‌താവ് Ctrl+Alt+Delete അമര്‍ത്തേണ്ടത് നിര്‍ബന്ധമാക്കാം. ഇത് വിന്‍ഡോസ് ലോഗോണ്‍ പ്രോംപ്‌റ്റ് പ്രത്യക്ഷമാക്കും. ഇത് വഴി ചില ട്രോജനുകളില്‍ നിന്നും രക്ഷ നേടാനും അധിക സെക്യൂരിറ്റിയും ലഭിക്കും. ഇത് ചെയ്യണമെങ്കില്‍ അഡ്‌മിനിസ്ട്രേറ്റര്‍ പവര്‍ ഉള്ള യൂസറില്‍ ലോഗോണ്‍ ചെയ്യണം. റണ്‍ (Start > Run), കമാന്‍ഡില്‍ Control userpasswords2 എന്ന് നല്‍കുക. User Accounts ഡയലോഗ് ബോക്‌സില്‍ Advanced ടാബില്‍ ക്ലിക്ക് ചെയ്യുക. Secure Logon എന്ന ഭാഗത്ത് കാണുന്ന Requires users to press Ctrl+Alt+Delete എന്ന ചെക്ക് ബോക്‌സ് ഡിലീറ്റ് ചെയ്യുക. അടുത്ത തവണ ലോഗോണ്‍ ചെയ്യുമ്പോള്‍ Ctrl+Alt+Delete അമര്‍ത്തേണ്ടി വരും. വെല്‍ക്കം സ്ക്രീനിന് പകരം ക്ലാസിക് ലോഗിന്‍ സ്ക്രീന്‍ ഉപയോഗിക്കണം. ഇതിന് Control Panel > User Accounts തുറന്ന് change the way users log on or off ല്‍ ക്ലിക്ക് ചെയ്യുക. അതിലെ Use the welcome screen എന്നത് അണ്‍ചെക്ക് ചെയ്യുക
വിന്‍ഡോസില്‍ ലോഗോണ്‍ മെസ്സേജ്
വിന്‍ഡോസ് രജിസ്‌റ്ററിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത് സാധ്യമാണ്. രജിസ്‌റ്ററിയില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ വിന്‍ഡോസ് തകരാറിലാകാന്‍ സാധ്യതയുള്ളതിനാല്‍ രജിസ്‌റ്ററി ബായ്‌ക്ക്‌അപ്പ് ചെയ്യുന്നത് നന്നായിരിക്കും. അതിന് Start > Run > regedit എന്ന് നല്‍കി രജിസ്‌റ്ററി എഡിറ്റര്‍ തുറക്കുക. File മെനുവില്‍ നിന്ന് Export ക്ലിക്ക് ചെയ്‌ത് ഒരു പേര് നല്‍കി ഇത് സേവ് ചെയ്യുക. രജിസ്‌റ്ററി എഡിറ്ററിലെ ഇടത് വശത്തെ പാനലില്‍ "HKEY_CURRENT_MACHINE", "Software", "Microsoft", "Windows NT", "Current Version", "WinLogon" എന്ന KEY -ല്‍ എത്തുക. വലത് വശത്ത് Legal Notice Caption - ല്‍ ഡബിള്‍ ക്ലിക്ക് ചെയ്‌ത് മെസ്സേജ് വിന്‍ഡോയ്‌ക്ക് വേണ്ട ടൈറ്റില്‍ നല്‍കി OK ക്ലിക്ക് ചെയ്യുക (ഉദാ: Warning, Hello). അതിന് താഴെ Legal Notice Text ല്‍ ഡബിള്‍ ക്ലിക്ക് ചെയ്‌ത് മെസ്സേജും നല്‍കാം. (ഉദാ: Welcome to my computer). ഇനി സിസ്‌റ്റം ബൂട്ട് ചെയ്യുമ്പോള്‍ ലോഗോണ്‍ സ്ക്രീനിന് മുന്‍പ് ഈ മെസ്സേജ് കാണിക്കും.
ഓട്ടോ പ്ലേ എനേബിള്‍ / ഡിസേബിള്‍ ചെയ്യാം
ഒരു ഡ്രൈവിലേക്ക് സി.ഡി യോ മറ്റ് റിമൂവബിള്‍ ഡിവൈസുകളും ഇന്‍സേര്‍ട്ട് ചെയ്‌താല്‍ ഓട്ടോപ്ലേ അത് റീഡ് ചെയ്യാനാരംഭിക്കും. അതിന്റെ ഫലമായി സെറ്റപ്പ് പ്രോഗ്രാമുകളോ, ഓഡിയോ സി.ഡിയോ, വീഡിയോ സി.ഡിയോ തനിയെ പ്രവര്‍ത്തിച്ച് തുടങ്ങും. ഡീഫോള്‍ട്ടായി റിമൂവബിള്‍ ഡ്രൈവുകളില്‍ ഇത് ഡിസേബിള്‍ഡാണ്. എന്നാല്‍ സി.ഡി ഡ്രൈവില്‍ എനേബിള്‍ഡാണ്. ഇത് കോണ്‍ഫിഗര്‍ ചെയ്യാന്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിക്കണം. റണ്‍ കമാന്റില്‍ GPEDIT.MSC എന്ന് നല്‍കുക. ഗ്രൂപ്പ് പോളിസി എഡിറ്ററില്‍ Computer Configuration/ Administrative Templates/ System എന്നിടത്ത് വരിക. വലത് വശത്ത് Turn off Autoplay കണ്ടു പിടിച്ച് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. Enabled സെലക്‌ട് ചെയ്‌ത് എനേബിള്‍ ആക്കാം. ഡിസേബിള്‍ ചെയ്യാന്‍ Disabled അല്ലെങ്കില്‍ Not Configured സെലക്‌ട് ചെയ്യുക. OK ക്ലിക്ക് ചെയ്യുക. എനേബിള്‍ ആണ് സെലക്‌ട് ചെയ്യുന്നതെങ്കില്‍ എല്ലാ ഡ്രൈവുകളും അല്ലെങ്കില്‍ സി.ഡി ഡ്രൈവ് മാത്രമായും ചെയ്യാം. ഗ്രൂപ്പ് പോളിസി എഡിറ്ററില്‍ Computer Configuration ലും User Configuration ലും ഇത് സെറ്റ് ചെയ്യാം. എന്തെങ്കിലും കോണ്‍ഫ്ലിക്‌ട് ഉണ്ടായാല്‍ കമ്പ്യൂട്ടര്‍ കോണ്‍ഫിഗറേഷനിലെ സെറ്റിംഗിനായിരിക്കും മുന്‍ഗണന. ഡ്രൈവുകളിലെ ഡേറ്റയ്‌ക്കനുസരിച്ച് എന്താണ് ചെയ്യേണ്ടതെന്നും സെറ്റ് ചെയ്യാം. അതിന് ഡ്രൈവ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties ക്ലിക്ക് ചെയ്യുക. Autoplay ടാബില്‍ കാണുന്ന കോംബോ ബോക്‌സില്‍ നിന്നും ഡേറ്റാ ടൈപ്പ് തെരെഞ്ഞെടുക്കുക. Action ഭാഗത്തു നിന്നും എന്താണ് ചെയ്യേണ്ടതെന്നും തെരെഞ്ഞെടുക്കണം. Select an action to perform സെലക്‌ട് ചെയ്‌താല്‍ താഴെ കാണുന്ന ലിസ്‌റ്റില്‍ നിന്നും ഒരെണ്ണം സെലക്‌ട് ചെയ്യുക. ഫയല്‍ ടൈപ്പുകള്‍ക്കനുസരിച്ച് ഇവിടെ ലഭ്യമായ ഓപ്‌ഷനുകള്‍ വ്യത്യാസപ്പെട്ടിരിക്കും. Prompt me each time to choose an action ആണ് സെലക്‌ട് ചെയ്യുന്നതെങ്കില്‍ ഓരോ തവണ ഡ്രൈവ് / സി.ഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ഡയലോഗ് ബോക്‌സ് ലഭിക്കും. ഈ ഡയലോഗ് ബോക്‌സിലും ഡ്രൈവിലെ കണ്ടന്റുകള്‍ക്കനുസരിച്ചുള്ള ഓപ്‌ഷനുകളായിരിക്കും ഉണ്ടായിരിക്കുക.
വിന്‍ഡോസ് എക്‌സ് പി യൂസര്‍ പാസ്സ്‌വേഡ് റീസെറ്റ് ചെയ്യാം
വിന്‍ഡോസ് എക്‌സ് പി യിലെ യൂസര്‍ അക്കൗണ്ടിന് പാസ്‌വേഡ് മല്‍കിയിട്ടുണ്ടെങ്കില്‍ പിന്നീട് അതിലേക്ക് ലോഗോണ്‍ ചെയ്യാന്‍ ആ പാസ്‌വേഡ് അത്യാവശ്യമാണ്. പാസ്‌വേഡ് മറന്ന് പോയാല്‍ ഉപയോഗിക്കുന്നതിനായി പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് നിര്‍മ്മിക്കാനുള്ള ഓപ്‌ഷന്‍ എക്‌സ് പിയിലുണ്ട്. ഫോര്‍മാറ്റ് ചെയ്‌ത ഫ്ലോപ്പി ഡിസ്‌ക് ഉപയോഗിക്കാനാണ് മൈക്രോസോഫ്‌റ്റ് ശുപാര്‍ശ ചെയ്യുന്നതെങ്കിലും പെന്‍ഡ്രൈവുകളിലും ഇത് ഫലപ്രദമായി പരീക്ഷിച്ചിട്ടുള്ളതാണ്. ഇത് നിര്‍മ്മിക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് പവറുള്ള യൂസറായി ലോഗോണ്‍ ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ നിന്ന് യൂസര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്യുക. പിന്നീട് ആവശ്യമുള്ള യൂസര്‍ അക്കൗണ്ട് സെലക്‌ട് ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫോര്‍ഗോട്ടണ്‍ പാസ്‌വേഡ് വിസാര്‍ഡില്‍ നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ഫ്ലോപ്പി നിക്ഷേപിച്ചതിന് ശേഷം ഏത് ഡ്രൈവിലാണ് എന്ന് സെലക്‌ട് ചെയ്യുക. നെക്‌സ്റ്റ് ക്ലിക്ക് ചെയ്‌ത് ഇപ്പോഴത്തെ പാസ്‌വേഡ് നല്‍കുക. വീണ്ടും നെക്സ്റ്റ് ക്ലിക്ക് ചെയ്‌ത് ഫിനിഷ് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് നിര്‍മ്മിതമായി. ഇനി ഇനെങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ലോഗോണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ്‌വേഡ് ബോക്‌സിന്റെ അരികിലുള്ള ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന ബലൂണ്‍ നോട്ടിഫിക്കേഷനില്‍ Use Your Password reser disk ക്ലിക്ക് ചെയ്യുക. ഫ്ലോപ്പി ഡിസ്‌ക് ഇന്‍സേര്‍ട്ട് ചെയ്‌തതിന് ശേഷം നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. പിന്നീട് ഡ്രൈവ് സെലക്‌ട് ചെയ്യുക. നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ഇനി വേണമെങ്കില്‍ പുതിയ പാസ്‌വേഡ് നല്‍കാം. വീണ്ടും നെക്സ്റ്റ് ക്ലിക്ക് ചെയ്‌ത് ഫിനിഷ് ക്ലിക്ക് ചെയ്യുക. ഇനി പുതിയ പാസ്‌വേഡ് നല്‍കി ലോഗോണ്‍ ചെയ്യാവുന്നതാണ്.
ലോഗോണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ്‌വേഡ് ബോക്‌സിന്റെ അരികിലുള്ള ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന ബലൂണ്‍ നോട്ടിഫിക്കേഷനില്‍ Use Your Password reser disk ക്ലിക്ക് ചെയ്യുക. ഫ്ലോപ്പി ഡിസ്‌ക് ഇന്‍സേര്‍ട്ട് ചെയ്‌തതിന് ശേഷം നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. പിന്നീട് ഡ്രൈവ് സെലക്‌ട് ചെയ്യുക. നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ഇനി വേണമെങ്കില്‍ പുതിയ പാസ്‌വേഡ് നല്‍കാം. വീണ്ടും നെക്സ്റ്റ് ക്ലിക്ക് ചെയ്‌ത് ഫിനിഷ് ക്ലിക്ക് ചെയ്യുക. ഇനി പുതിയ പാസ്‌വേഡ് നല്‍കി ലോഗോണ്‍ ചെയ്യാവുന്നതാണ്.
Wednesday, April 14, 2010
ഷട്ട് ഡൗണ്‍ / റീസ്റ്റാര്‍ട്ട് ഐക്കണ്‍
സിസ്‌റ്റം ഷട്ട് ഡൗണ്‍ ചെയ്യാന്‍ ഒരു ഐക്കണ്‍ ഡെസ്ക്ക്‌ടോപ്പില്‍ ഉണ്ടെങ്കില്‍ സ്റ്റാര്‍ട്ട് മെനു തേടി പോകേണ്ടി വരില്ല. സിസ്‌റ്റം ഷട്ട്‌ഡൗണ്‍ ചെയ്യാന്‍ ഏറെ എളുപ്പമായിരിക്കും. ഒരു ഷട്ട്‌ഡൗണ്‍ ഐക്കണ്‍ തയ്യാറാക്കണമെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ മൗസിന്റെ വലത് ബട്ടണ്‍ അമര്‍ത്തിയാല്‍ കിട്ടുന്ന ഷോട്ട്‌കട്ട് മെനൂവില്‍ നിന്ന് New ക്ലിക്ക് ചെയ്യുക. ഇനി Short cut എന്നത് സെലക്‌ട് ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന ബോക്‌സിലെ Type the location of the item ഫീല്‍ഡില്‍ shutdown -s -t 00 എന്ന് ടൈപ്പ് ചെയ്യുക. ഇനി ഈ ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ സിസ്‌റ്റം ഷട്ട്‌ഡൗണ്‍ ആകും. റീസ്റ്റാര്‍ട്ടിനാണ് ഐക്കണ്‍ വേണ്ടതെങ്കില്‍ shutdown -r -t 00 എന്ന് നല്‍കണം.
Subscribe to:
Posts (Atom)

